പസഫിക്കിന് മുകളിൽ അസ്തമിക്കുന്ന ചന്ദ്രൻ; അത്ഭുതപ്പെടുത്തുന്ന ഫോട്ടോയുമായി വീണ്ടും മാത്യു ഡൊമിനിക്

നാസയുടെ ബഹിരാകാശ സഞ്ചാരി മാത്യു ഡൊമിനിക് പങ്കുവച്ച പുതിയ ചിത്രവും വൈറലായിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്നെടുത്ത പുതിയ ചിത്രത്തിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പസഫിക്കിന് മുകളിൽ ചന്ദ്രൻ അസ്തമിക്കുന്നതിൻ്റെ അപൂർവ ചിത്രമാണ് പങ്കിട്ടിരിക്കുന്നത്.
മേഘങ്ങളിൽ നിന്നും ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നുമുള്ള വെള്ള, നീല എന്നീ നിറങ്ങള്‍ നിറഞ്ഞ അതിമനോഹര ചിത്രമാണ് സമൂഹ മാധ്യമത്തിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൻ്റെ സാങ്കേതിക വശങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്നെടുത്ത പുതിയ ചിത്രത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മാത്യു ഡൊമിനിക് മുമ്പും ബഹിരാകാശത്ത് നിന്ന് എടുത്ത ചിത്രങ്ങൾ വൈറലായിട്ടുണ്ട്
‘പസഫിക്കിന് മുകളിൽ ചന്ദ്രൻ അസ്തമിക്കുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഹോണിനെ ചിത്രീകരിക്കാൻ ഹവാനയ്ക്ക് അടുത്തുള്ള കപ്പോളയിലേക്ക് പോയതാണ്, കൊടുങ്കാറ്റ് കടന്നുപോയ ഉടൻ ചന്ദ്രൻ അസ്തമിക്കാൻ തുടങ്ങി’ -എന്നാണ് മാത്യു ഡൊമിനിക് എക്സിൽ കുറിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here