നടി അപർണ നായരുടെ ആത്മഹത്യ: ഭർത്താവ് സഞ്ജിത്തിന്റെ അമിത മദ്യപാനവും അവഗണനയുമാണ് കാരണമെന്ന് സഹോദരിയുടെ മൊഴി, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തേക്കും
തിരുവനന്തപുരം: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സീരിയൽ താരം അപർണ നായരുടെ മരണവുമായി ബന്ധപ്പെട്ട എഫ്ഐആറിലുള്ളത് ഭർത്താവിനെതിരെ ഗുരുതര പരാമർശങ്ങൾ. ഭർത്താവ് സഞ്ജിത്തിന്റെ അമിത മദ്യപാനവും അവഗണനയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. അപർണാ നായരുടെ സഹോദരിയാണ് സഞ്ജിത്തിനെതിരെ മൊഴി നൽകിയത്.
കരമന തളിയിൽ പുളയിറത്തോപ്പിലെ വീട്ടിലെ ബഡ് റൂമിൽ നടി തൂങ്ങി നിൽക്കുന്നത് കണ്ട് അമ്മയാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്നതാണ് സഹോദരി കണ്ടത്. തുടർന്ന് ആംബുലൻസിൽ പി ആർ എസ് ആശുപത്രിയിൽ കൊണ്ടു പോയി. അവിടെയാണ് മരണം സ്ഥിരീകരിച്ചതെന്നും പോലീസ് എഫ് ഐ ആറിൽ പറയുന്നത്. രണ്ടാം വിവാഹം അപർണാ നായരുടെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടായി എന്ന തരത്തിലാണ് പോലീസിന് ലഭിക്കുന്ന മൊഴി. അന്വേഷണത്തിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റം ഭർത്താവിനെതിരെ ചുമത്താനും സാധ്യതയുണ്ട്.
അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ താൻ പോകുന്നതായി പറഞ്ഞു. വീട്ടിലെ ചില പ്രശ്‌നങ്ങൾ പറഞ്ഞ് അപർണ ഏറെ സങ്കടപ്പെട്ടു കരയുകയും ഫോൺ കട്ടാക്കുകയുമായിരുന്നു. അതിനു ശേഷം അമ്മയ്‌ക്കെത്തിയ ഫോൺ വിളി അപർണ മരിച്ചുവെന്ന വാർത്തായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. ഓടിയെത്തിയ അമ്മയാണ് പോലീസിൽ മൊഴി നൽകിയ സഹോദരിയെ വിളിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു.
ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. 33 കാരിയായ അപർണക്ക് രണ്ട് മക്കളുണ്ട്. കരമനയ്ക്ക് സമീപം തളിയലിലാണ് താമസം. ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടുമക്കളുണ്ട്. സീരിയൽ രംഗത്തെ പ്രധാന മുഖമായി അപർണ മാറിയിരുന്നു.
അപർണ തന്റെ ഇളയ മകളുടെ ഫോട്ടോയാണ് അവസാനമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപർണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീൽ വീഡിയോയാണ് അതിനു മുമ്പ് പങ്കുവെച്ചത്. അടുത്തിടെയായി അപർണ പങ്കുവെക്കുന്ന പോസ്റ്റുകളിൽ പലതിലും നിരാശയും ദുഃഖവും പ്രകടമായിരുന്നു. നിരാശ കലർന്ന വാക്കുകളാണ് ഫോട്ടോകൾക്കും വീഡിയോകൾക്കും ബാക്ഗ്രൗണ്ടായി അപർണ നൽകിയത്. നടി കടുത്ത വിഷാദം നേരിട്ടിരുന്നെന്ന് ഇവയിൽ നിന്ന് വ്യക്തമാണ്.
‘ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണ്,’ ഒരു പോസ്റ്റിൽ പശ്ചാത്തല ശബ്ദമായി അപർണ പങ്കുവെച്ച വാക്കുകൾ ഇവയാണ്. ഇത്തരം ബാക്ഗ്രൗണ്ട് ശബ്ദവുമായി നിരവധി പോസ്റ്റുകൾ അപർണ പങ്കുവെച്ചിട്ടുണ്ട്. ‘ആ പഴയ ഞാനല്ല ഇപ്പോൾ. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ട് പോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. എന്തോ പറ്റിയിട്ടുണ്ട്. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്,’ മറ്റൊരു പോസ്റ്റിനൊപ്പം ചേർത്ത വാക്കുകളിങ്ങനെ.
‘ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീർക്കണം എന്നേയുള്ളൂ. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. നിനക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതിന്റെ അപ്പുറത്ത്. അതൊക്കെ മറന്നിട്ടാണ് ചിരിക്കുന്നതും കളിക്കുന്നതുമൊക്കെ. അൽപം മനസാക്ഷിയുണ്ടായി പോയി. മറ്റുള്ളവർ വേദനിക്കുന്നത് കാണാൻ പറ്റാത്ത മനസ്,’ എന്ന വരികളിലും അപർണ അനുഭവിച്ച മാനസിക സംഘർഷങ്ങൾ പ്രകടമാണ്. സീരിയലിൽ മാത്രമല്ല സിനിമകളിലും മികച്ച കഥാപാത്രങ്ങളായി എത്തി അപർണാ നായർ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചു. അപർണാ നായർ ‘മേഘതീർത്ഥ’ത്തിലൂടെ 2009ലാണ് സിനിമയിൽ എത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here