തടവുകാരുടെ ശിക്ഷായിളവ് മന്ത്രിസഭ തീരുമാനിക്കും; കൈമാറുന്നത് മുഖ്യമന്ത്രിയുടെ അധികാരം
December 7, 2023 4:37 AM

തിരുവനന്തപുരം: തടവുകാരുടെ ശിക്ഷായിളവിന് ശുപാർശ ചെയ്യാനുള്ള അധികാരം ഇനി മുതല്‍ മന്ത്രിസഭക്ക്. മുഖ്യമന്ത്രിക്കുണ്ടായിരുന്ന അധികാരമാണ് മന്ത്രിസഭയ്ക്കു നൽകിയത്. ചട്ട ഭേദഗതി വരുത്താൻ തീരുമാനമായി.
ഇതിനായി സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്തുന്നതിനു ഗവർണറുടെ അനുമതി തേടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ശിക്ഷായിളവ് ശുപാർശ ചെയ്യാനുള്ള അധികാരം ചട്ടപ്രകാരം മുഖ്യമന്ത്രിക്കാണെങ്കിലും മന്ത്രിസഭയിൽ വച്ച് അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. ഇത് ഗവർണർ അംഗീകരിച്ചാൽ തടവുകാരെ വിട്ടയയ്ക്കാം. ഈ രീതിയാണ് മാറ്റുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here