പാനൂർ സ്ഫോടന സ്ഥലത്ത് നിന്ന് ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി; സിആർപിഎഫിന്റെ സഹായം തേടി പോലീസ്; നാല് പേർ കസ്റ്റഡിയിൽ

കണ്ണൂർ: പാനൂർ സ്ഫോടനം സ്ഥലത്ത് നിന്ന് ഏഴ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പോലീസ് അറസ്റ്റ് ചെയ്ത സ്ഫോടന കേസിലെ പ്രതി ഷിബിൻലാലാണ് തെളിവെടുപ്പിനിടെ ബോംബ് ഒളിപ്പിച്ചിരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തത്. സ്ഫോടനം നടന്ന വീടിനോട് ചേർന്ന പറമ്പിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

മതിലിൽ ദ്വാരമുണ്ടാക്കി ഒളിപ്പിച്ച നിലയിൽ നാല് ബോംബുകൾ ഇന്നലെയും കണ്ടെത്തിരിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി ബോംബ് നിർമാണം നടക്കുന്നുണ്ടെന്നാണ് വിവരം. കൂടുതൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ സിആർപിഎഫിന്റെ സഹായം കൂടി തേടിയിരിക്കുകയാണ് പോലീസ്. പാനൂരും പരിസരത്തും പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്.

സ്ഫോടനവുമായി ബന്ധപ്പെട്ട് അതുൽ, അരുൺ, ഷിബിൻലാൽ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. സ്ഫോടനം നടക്കുമ്പോൾ ഇവർ സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിൽ ഷെറിൻ എന്നൊരാൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷ്, വിനോദ്‌, അശ്വന്ത്, എന്നിവർ ആശുപത്രിയിൽ തുടരുകയാണ്. ഇവരോടൊപ്പം ഉണ്ടായിരുന്ന സായൂജിനെ കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമിക്കവെ പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും സിപിഎം അനുഭാവികളാണ്. രണ്ടുപേർ കൂടി പിടിയിലാകാൻ ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top