മരണസംഖ്യ 1600 കടന്നു; തുടങ്ങിയത് ഞങ്ങളല്ല, യുദ്ധം അവസാനിപ്പിക്കുന്നത് ഞങ്ങളായിരുക്കുമെന്ന് ഇസ്രായേൽ

ജെറുസലേം: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇരു വിഭാഗങ്ങളിലൂമായി 1600ലേറെ പേർ മരണപ്പെട്ടു. ഇതുവരെ 900 ഇസ്രായേലികളും, 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. അതേ സമയം, ഇസ്രായേല്‍ സൈന്യം ഹമാസ് കേന്ദ്രങ്ങളില്‍ തിരിച്ചടി തുടരുകയാണ്. 1290 കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. മുന്നറിയിപ്പില്ലാതെ ആക്രമിച്ചാല്‍ ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്‍മാരെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. മുപ്പതിലേറെ പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുള്ളയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ആറോളം ഇസ്രായേലികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഇറാനും, ഹിസ്ബുള്ളയ്ക്കും യാതൊരു പങ്കുമില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് അലി ബാറാക്കെ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനും, ഹിസ്ബുള്ളയും നേരത്തെ ഹമാസിനെ പിന്തുണച്ചവരാണ്. ഇസ്രായേൽ യുദ്ധ ക്രൂരത കാണിച്ചാല്‍ അവര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും അലി ബറാക്കെ പറഞ്ഞു.

ഇസ്രായേലിന് ഈ യുദ്ധത്തിന് ആഗ്രഹമില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഈ യുദ്ധത്തിന് ഇസ്രായേല്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ലല്ല. പക്ഷേ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നും നെതന്യാഹു അറിയിച്ചു.

യുദ്ധത്തിൽ 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top