കുടുംബകോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നു; തീർപ്പാക്കാനുള്ളത് ഒന്നേകാൽ ലക്ഷത്തോളം

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബകോടതികളിൽ കേസുകൾ കൂടുന്നു. കോടതികളുടെ എണ്ണം കൂട്ടിയിട്ടും തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണത്തിൽ കുറവ് കാണുന്നില്ല. കേന്ദ്ര നീതിന്യായ വകുപ്പിന്റെ റിപ്പോർട്ട്‌ പ്രകാരം ഒരു ലക്ഷത്തിലധികം കേസുകൾ സംസ്ഥാനത്തെ കുടുംബ കോടതികളിൽ കെട്ടികിടക്കുന്നുണ്ട്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഉത്തർപ്രദേശാണ് ഒന്നാമത്. കഴിഞ്ഞ വർഷം അനുവദിച്ച ഏഴു കോടതികൾ ഉൾപ്പെടെ 35 കോടതികളാണ് കേരളത്തിൽ ഉള്ളത്. എന്നാൽ 1.16 ലക്ഷം കേസുകൾ തീർപ്പാക്കാൻ ബാക്കിയുണ്ട്.

സാധാരണ കേസുകൾ പോലെ പെട്ടെന്ന് തീർപ്പുണ്ടാക്കാൻ കഴിയുന്ന കേസല്ല കുടുംബ കോടതികളിലേത് മാത്രമല്ല മുൻ കാലങ്ങളിലെക്കാൾ കേസുകൾ കൂടുതലാണ്. കൗൺസിലിംഗ് പോലുള്ള നടപടികൾക്ക് സമയം എടുക്കും. ഒരു ജഡ്ജിന് ഒരു ദിവസം കേൾക്കാൻ പറ്റുന്ന കേസുകൾക്ക് പരിധിയുണ്ട്. കൂടുതൽ ബെഞ്ച് അനുവദിക്കുക മാത്രമാണ് ഇതിനൊരു പരിഹാരമെന്ന് അഭിഭാഷക ഗായത്രി ശ്രീകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഒരു ദിവസം 900 കേസുകളാണ് സംസ്ഥാനത്തെ കോടതികളിൽ പരിഗണിക്കുന്നത്. എന്നാൽ ഇതിലും ഇരട്ടി കേസുകൾ ഓരോ ദിവസം രജിസ്റ്റർ ചെയ്യുന്നുമുണ്ട്. ജീവനാംശം, സംരക്ഷണാവകാശം തുടങ്ങി മറ്റ് കോടതികളിൽ തീർപ്പാക്കാവുന്ന കേസുകളും കുടുംബകോടതിയിൽ തന്നെയാണ് ഇപ്പോഴും പരിഗണിക്കുന്നത്. ഇത് അധികഭാരം സൃഷ്ടിക്കുന്നതായും അഭിപ്രായമുണ്ട്.

അഞ്ചു വർഷം വരെ പഴക്കമുള്ള കേസുകൾ എത്രയും വേഗം തീർപ്പാക്കാൻ ജഡ്ജിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഹൈകോടതിയിലെ ജില്ലാ ജുഡിഷ്യറി രജിസ്ട്രാർ പറഞ്ഞു. കൂടുതൽ കോടതികൾ അനുവദിക്കണമെന്നും സർക്കാരിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിലെ വിവാഹമോചന കേസുകൾ. 1984 ലാണ് ഒരു ജില്ലയിൽ ഒരു കോടതി എന്ന നിലയിൽ കുടുംബ കോടതികൾ ആരംഭിച്ചത്. എന്നാൽ ഇന്നത് ഒരു ജില്ലയിൽ രണ്ടും മൂന്നുമായി വർധിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top