ഡിജിപിക്ക് പരാതിനല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍; പോലീസ് വാട്സാപ്പ് ഗ്രൂപ്പിലെ രാഷ്ട്രീയ പരിഹാസത്തിൽ നടപടി വേണം

തിരുവനന്തപുരം: പോലീസ് കണ്‍ട്രോള്‍ റൂം വാട്‌സാപ്പ് ഗ്രൂപ്പിൽ തന്നെ രാഷ്ട്രീയമായി ആക്ഷേപിച്ചതിൽ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. കിരൺദേവ് എന്ന പോലീസുകാരനെതിരെ ആണ് പരാതി. രാഹുലിനെതിരെ കെ ബി ഗണേഷ് കുമാർ നടത്തിയ പ്രസംഗത്തിൻ്റെ ഒരുഭാഗമാണ് കൺട്രോൾ റൂമിലെ പോലീസുകാരുടെ ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൻ്റെ ഒരു ഫോട്ടോയും വികൃതമായി ചിത്രീകരിച്ച് അതിനൊപ്പം ചേർത്തിരുന്നു.
പോലീസുകാർ പരസ്യമായി രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ച് ഇന്നലെ രാവിലെയാണ് തിരുവന്തപുരം സിറ്റി പോലീസ് കൺട്രോൾ റൂം ഗ്രൂപ്പിൽ കിരൺദേവ് പോസ്റ്റിട്ടത്. മുന്നൂറിലേറെ പോലീസുകാർ ഉൾപ്പെട്ട ഗ്രൂപ്പില്‍ ഇതോടെ എതിര്‍പ്പും വിമര്‍ശനവുമുയര്‍ന്നു.
രാഷ്ട്രീയം പാടില്ലെന്ന് മെസേജ് അയച്ച് ചിലര്‍ ഗ്രൂപ്പില്‍ പ്രതിഷേധവും പ്രകടിപ്പിച്ചു. എന്നിട്ടും പോസ്റ്റ് പിന്‍വലിക്കാന്‍ കിരണ്‍ ദേവ് തയ്യാറായില്ല. ഒടുവിൽ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണര്‍ ഇടപെട്ട ശേഷം കിരണിന്റെ വീഡിയോ ഗ്രൂപ്പ് അഡ്മിന്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here