ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു; വനംവകുപ്പ് വനിതാ സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ
തൃശൂർ : ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചെന്ന പരാതിയില്‍ വനിതാ സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ. ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ടിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.
തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി വന്നത്. ജീവനക്കാർക്കിടയിലെ തമ്മിലടി വനംവകുപ്പിനു നിരന്തരം തലവേദന സൃഷ്ടിക്കുന്നതിനിടയിലാണ് മോര്‍ഫിംഗ് പരാതിയും.
ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയർ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണു പരാതിയിലെ പ്രധാന ആരോപണം. ഈ ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്. ഓഫീസിലെ ജീവനക്കാർ ചേർന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here