നെവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും

ഡല്‍ഹി കരോള്‍ബാഗിലെ റാവൂസ് സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച മലയാളി നെവിന്‍ ഡാല്‍വിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആര്‍എല്‍എം ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. അമ്മാവന്‍ ലിനു രാജ് മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് രാത്രി 8.45നുള്ള തിരുവനന്തപുരം വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും.

നെവിന്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികളാണ് വെളളപൊക്കത്തില്‍ മരിച്ചത്. ദുരന്തത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. നീതി കിട്ടും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇവരുടെ നിലപാട്. ലക്ഷങ്ങള്‍ ഫീസായി നല്‍കിയിട്ടും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതെയാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കരോള്‍ബാഗ് മെട്രോ സ്റ്റേഷന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്. ഓടകള്‍ വൃത്തിയാക്കാത്തതാണ് കോച്ചിങ് സെന്ററിലുണ്ടായ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിമര്‍ശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top