മോസ്കോ ഭീകരാക്രമണത്തിൽ മരണം 115 ആയി; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്, വെടിവയ്പ് നടത്തിയവരടക്കം 11 പേർ പിടിയിൽ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇന്നലെ രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. ക്രോക്കസ് സിറ്റി ഹാളിൽ നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐഎസ്ഐഎസ് ഏറ്റെടുത്തിരുന്നു. വെടിവയ്പ് നടത്തിയ നാല് പേരുൾപ്പെടെ 11 പേരെ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് പിടികൂടിയിരുന്നു.

സിറ്റി ഹാളിൽ നടക്കാനിരുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയവരുടെ നേർക്കാണ് മുഖംമൂടി ധരിച്ചെത്തിയ ഭീകരർ വെടിയുതിർത്തത്. ആറായിരംപേരോളം സംഭവ സമയം അവിടെയുണ്ടായിരുന്നെന്നാണ് വിവരം. വെടിവെയ്പിന് പുറമെ സ്ഫോടനവും നടന്നെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. യുക്രൈൻ ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. റഷ്യ-യുക്രൈൻ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചവരെയാണ് റഷ്യൻ സെക്യൂരിറ്റി സംഘം പിടികൂടിയത്.

അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ആക്രമണത്തിൽ അപലപിച്ചിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷം റഷ്യയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് വെള്ളിയാഴ്ച നടന്നത്. ആക്രമണത്തെ തുടർന്ന് മോസ്കോയിൽ ഈ ആഴ്ച നടത്താനിരുന്ന പരിപാടികൾ എല്ലാം റദ്ദാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top