ഷാര്‍ജയിലേക്ക് ‘ചീപ്പ് ടിക്കറ്റ്’; തിരുവനന്തപുരം ഇഷ്ട ലൊക്കേഷന്‍

തിരുവനന്തപുരം : ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് മൂന്ന് മാസത്തിനിടെ കൂടുതല്‍പേര്‍ യാത്ര ചെയ്തത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകള്‍. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഡിജിസിഎ കണക്ക് പ്രകാരം ഷാര്‍ജ-തിരുവനന്തപുരം റൂട്ടില്‍ 1.16 ലക്ഷം പേര്‍ യാത്ര ചെയ്തു. 88689 പേര്‍ യാത്ര ചെയ്ത കൊച്ചിയും 77859 പേര്‍ യാത്ര ചെയ്ത ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ഒരു മാസം ശരാശരി 39000 പേരാണ് നിലവില്‍ തിരുവനന്തപുരം-ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10% യാത്രക്കാര്‍ വര്‍ധിച്ചു. എയര്‍ അറേബ്യ പ്രതിദിനം 2 സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ എന്നിവര്‍ ഓരോ സര്‍വീസുകളും തിരുവനന്തപുരത്തു നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം-ഷാര്‍ജ റൂട്ടിനെ ജനപ്രിയമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top