സപ്ലൈകോയില്‍ സാധനമില്ല; നവകേരള സദസിൽ ഫൈവ് സ്റ്റാർ ഭക്ഷണം: വി.ഡി. സതീശന്‍

തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളില്ലാതെ ജനങ്ങള്‍ വലയുമ്പോഴും നവകേരള സദസിൽ ഫൈവ് സ്റ്റാർ ഭക്ഷണമാണ് കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാവങ്ങൾക്ക് ഉത്സവകാലത്ത് സബ്സിഡി സാധനങ്ങൾ പോലും കൊടുക്കാൻ പറ്റാത്ത സർക്കാരാണ് ആർഭാട സദസ് നടത്തുന്നത്. തൃശൂരിൽ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയില്‍ സാധനങ്ങളില്ലാതെ ഉദ്ഘാടനം മുടങ്ങി. രാവിലെ മുതൽ ക്യൂവിൽ നിന്നവർക്ക് അരി മാത്രമാണ് കിട്ടിയതെന്നും സതീശന്‍ ആരോപിച്ചു.
തൃശൂര്‍ സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ രാവിലെ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മുടങ്ങിയിരുന്നു. പതിമൂന്നിനം സബ്സിഡി സാധനങ്ങള്‍ ക്രിസ്മസ് ചന്തയില്‍ ഉണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഒട്ടുമിക്ക സബ്സിഡി സാധനവും ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കി. ചടങ്ങിനെത്തിയ എം.എല്‍.എ പി.ബാലചന്ദ്രനും മേയര്‍ എം.കെ.വര്‍ഗീസും സാധനങ്ങളില്ലെന്ന് അറിഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here