തൃശൂരിൽ അമ്മയും മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ; ടെറസിലും വീടിനുള്ളിലുമായി മൃതദേഹങ്ങൾ

ഒല്ലൂരിൽ അമ്മനേയും മകനേയും വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ഭര്‍ത്താവ് അജയനാണ് മിനിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത്. തുടര്‍ന്ന് ഇയാൾ വിവരം അയല്‍ക്കാരെ അറിയിക്കുകയാക്കുന്നത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളില്‍ മകന്‍ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്.

വിഷം കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top