അമ്മയും മകളും മരിച്ച നിലയില്‍; ജീവനൊടുക്കിയത് മാനസിക സമ്മര്‍ദത്തെ തുടര്‍ന്നെന്ന് സൂചന

തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍. സുപ്രഭയും (88), മകള്‍ ഗീതയും (59 ആണ് മരിച്ചത്. അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചാണ് മരണമെന്നാണ് നിഗമനം. വസ്തു സംബന്ധമായ കേസില്‍ ഇവര്‍ക്ക് എതിരെ കോടതി വിധി വന്നിരുന്നു. അതിനെ തുടര്‍ന്ന് കുടുംബം മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സൂചന.

സുപ്രഭയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും മരണവിവരം അറിഞ്ഞില്ല. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top