നാല് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അമ്മ വീട്ടുമുറ്റത്തെ മാവില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങിമരിച്ചു. മൂളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദുവും (30) മകളുമാണ് മരിച്ചത്. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കൈകളിലെ ഞെരമ്പുകള്‍ മുറിച്ചശേഷം വീട്ടുമുറ്റത്തെ മാവില്‍ തൂങ്ങി മരിക്കുകയായിരുന്നു ബിന്ദു. ഭര്‍ത്താവ് വിദേശത്താണ്. ഭര്‍തൃവീട്ടില്‍ നിന്നും രണ്ട് ദിവസം മുന്‍പാണ് ബിന്ദു കുഞ്ഞിനോടൊപ്പം സ്വന്തം വീട്ടിലേക്ക് വന്നത്. ആറ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top