ലൗജിഹാദിന്റെ മാരക വെര്‍ഷന്‍; മൂന്ന് കുട്ടികളുടെ അമ്മ മതം മാറി പ്ലസ് ടു വിദ്യാര്‍ത്ഥിയെ കെട്ടി

പ്രേമത്തിന് കണ്ണില്ലെന്ന് പറയാറുണ്ടെങ്കിലും മൂന്ന് കുട്ടികളുടെ അമ്മയും 30 കാരിയുമായ ശിവാനി എന്ന ഷബ്‌നം കാണിച്ചത് കണ്ട് തരിച്ച് നില്‍ക്കയാണ് യുപിയിലെ അംമോറ ജില്ലയിലെ ഹസന്‍പൂര്‍ ഗ്രാമവാസികള്‍. കാമുകനായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കെട്ടാന്‍ മതം മാറി അമ്പലത്തില്‍ വെച്ച് കല്യാണവും നടത്തി. മതപരിവര്‍ത്തന നിരോധനം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലാണ് കഴിഞ്ഞ ദിവസം അസാധാരണമായ മതം മാറ്റവും വേളിയും നടന്നത്. ശിവാനിയുടെ മൂന്നാമത്തെ കല്യാണമായിരുന്നു കഴിഞ്ഞ ശനിയാഴ്ച നടന്നത്. നിലവില്‍ ഈ വിവാഹത്തിനെതിരെ പരാതി ഒന്നും വന്നിട്ടില്ലെന്ന് ഹസന്‍പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ശിവാനിയുടെ (ഷബ്‌നം) ആദ്യ വിവാഹം മീററ്റ് സ്വദേശിയായ യുവാവുമായിട്ടായിരുന്നു. ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഏതാനും ആഴ്ചകള്‍ കഴിഞ്ഞതോടെ അയാളില്‍ നിന്ന് മോചനം നേടി. തൊട്ടു പിന്നാലെ തൗഫിക് എന്നയാളെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. 2011 ലുണ്ടായ റോഡപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്ക് പറ്റി തൗഫീക് കിടപ്പിലാണ്. ഈയടുത്ത കാലത്താണ് പ്ലസ് ടു വിദ്യാര്‍ത്ഥിയും 18 കാരനുമായ ശിവയുമായി അടുപ്പത്തിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച തൗഫീക്കില്‍ നിന്ന് വിവാഹ മോചനം തേടി. പിറ്റേന്ന് സയ്ദാന്‍വാലി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വെച്ച് ഷബ്‌നം മതം മാറി ശിവാനിയായി. പിന്നെ ശിവ താലിചാര്‍ത്തി ശിവാനിയെ ഭാര്യയാക്കി. മകന്റെ തീരുമാനത്തില്‍ തനിക്ക് നിറഞ്ഞ സന്തോഷം മാത്രമാണെന്ന് ശിവയുടെ പിതാവ് ദത്താറാം സിംഗ് പറഞ്ഞു. രണ്ടു പേരും സന്തോഷമായും സമാധാനമായും ജീവിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും നടത്തുന്ന മതംമാറ്റം 10 വര്‍ഷം വരെ തടവു കിട്ടുന്ന കുറ്റമായി കണക്കാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമം 2021 മുതല്‍ ഉത്തര്‍പ്രദേശില്‍ നിലവിലുണ്ട് – ശിവാനിയുടേത് ഖര്‍വാപ്പസിയായി കരുതാനാണ് സാധ്യത. നിലവില്‍ ഇവരുടെ വിവാഹം സംബന്ധിച്ച് നിയമ പ്രശ്‌നങ്ങളൊന്നും ഉടലെടുത്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top