മകളെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു; ദാരുണസംഭവം നെയ്യാറ്റിന്‍കരയില്‍; മകള്‍ ബിന്ദു അതീവഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് മകളെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്. മകള്‍ ബിന്ദുവിനെയാണ് ലീല കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുപ്പത്തിമൂന്ന് വയസുള്ള ബിന്ദു ഹൃദ്രോഗിയായിരുന്നു. ഇവരുടെ ഭര്‍ത്താവും മകനും ഇതേ രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് അമ്മ ലീലയായിരുന്നു ബിന്ദുവിനെ നോക്കിയിരുന്നത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ചികിത്സയടക്കം മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീല ഈ കടുംകൈ ചെയ്തതെന്നാണ് വിവരം.

നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top