മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി അമ്മയുടെ ആത്മഹത്യാശ്രമം; ഏഴും ആറും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: എരുമപ്പെട്ടിയില്‍ അമ്മയും മൂന്ന് മക്കളും കിണറ്റില്‍ ചാടി രണ്ട് പേര്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. അമ്മ സയന (29), ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മരിച്ച കുട്ടികളിൽ ഒരളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം.
ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. മൂന്ന് മക്കളുമായി അമ്മ സയന കിണറ്റിലേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ എരുമപ്പെട്ടി പോലീസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കുന്നംകുളം അഗ്നി രക്ഷാസേന ഓഫീസർ ബി.വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവില്‍ നാല് പേരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തു.
ഭര്‍ത്താവ് അഖില്‍ എറണാകുളത്ത് ജോലി ചെയ്ത് വരികയാണ്. സംഭവദിവസമായ ഇന്ന് വീട്ടില്‍ ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് വീടുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് യുവതിയെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതായി പോലീസ് പറയുന്നത്.
അതേസമയം കാസര്‍കോട് ചീമേനിയില്‍ മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെമ്പ്രങ്ങാനത്ത് സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here