സ്വപ്‌നം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പെത്തി

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ് സാന്‍ഫെര്‍ണാണ്ടോ എത്തി. വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിച്ചു. ഇന്നലെ വിഴിഞ്ഞം തീരത്തിന് അടുത്ത് നങ്കൂരമിട്ട കപ്പലിന്റെ നിയന്ത്രണം രാവിലെ ഏഴരയോടെ തുറമുഖത്തിന്റെ ക്യാപ്റ്റന്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഔട്ടര്‍ ഏരിയയില്‍ നിന്നും തുറമുഖ ബെര്‍ത്തിലേക്ക് പുറപ്പെട്ടു. ടഗ് ബോട്ടുകള്‍ക്കൊപ്പമാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്.

സിയാമെന്‍ തുറമുഖത്തു നിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കപ്പലിന്റെ ബര്‍ത്തിങ് കഴിഞ്ഞിട്ടുണ്ട്. ഇനി ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ്, പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ ക്ലിയറന്‍സും ലഭിച്ചു കഴിഞ്ഞാല്‍ കണ്ടെയ്‌നറുകള്‍ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ ക്രെയിനുകളാകും കണ്ടെയ്‌നറുകള്‍ ഇറക്കുക.

നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും. ചരക്ക് നീക്കത്തിന്റെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഈ കപ്പലിലെത്തിയ കണ്ടെയ്‌നറുകള്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്തംബര്‍ വരെ വിഴിഞ്ഞത്ത് കപ്പലുകള്‍ എത്തും. മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും സജ്ജമായി പ്രവര്‍ത്തനം തുടങ്ങനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top