എം.എം.മണിയുടെ വിവാദ പരാമർശം: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, പ്രതിഷേധം ശക്തം

ഇടുക്കി: നെടുങ്കണ്ടം ആർ ടി ഓഫീസിനുമുന്നിൽ എം.എം.മണി നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും ഉദ്യോസ്ഥർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പ്രസംഗം. സംഭവം വിവാദമായതോടെ മൂന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി എന്നാണ് റിപ്പോർട്ട്.

പ്രതിഷേധാത്മകമായി നെടുങ്കണ്ടം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. കേരളാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ആർ ടി ഓഫീസുകളിൽ നിന്നും തപാൽ വഴി എം.എം.മണിക്ക് വിയോജന കുറിപ്പുകൾ അറിയിക്കും.

എന്നാൽ സ്ഥലംമാറ്റം പൊതുവായുള്ള വകുപ്പുതല സ്ഥലംമാറ്റത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലംമാറ്റ ഉത്തരവ് നേരത്തെ ഇറങ്ങിയതാണ്. ഇതിന് വിവാദവുമായി ബന്ധമില്ലെന്നാണ് വിശദീകരണം. കഴിഞ്ഞ മാസം 29നാണ് സിഐടിയു ഡ്രൈവേഴ്സ് യൂണിയന്റെ ധർണ ഉദ്‌ഘാടനത്തിനിടെ വിവാദ പരാമർശം നടത്തിയത്.

‘ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസ് എടുത്തിട്ട് സർക്കാരിന് പണമുണ്ടാക്കാനാണെന്ന് പറയുക. സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ? അമ്മയെയും പെങ്ങന്മാരെയും കൂട്ടികൊടുക്കാൻ പറഞ്ഞോ? സർക്കാരിന് ന്യായമായ നികുതി കൊടുക്കണം അത് പിരിക്കാൻ സംവിധാനങ്ങളും ഉണ്ട്’ ഇതാണ് എം എം മണി പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top