ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിന് നീക്കം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നിയമവിരുദ്ധമായി ശിക്ഷയില്‍ ഇളവ് നല്‍കാന്‍ നീക്കം. ഇളവിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിനോട് റിപ്പോര്‍ട്ട് തേടി. മുഹമ്മദ് ഷാഫി, സിജിത്ത്, ടികെ രജീഷ് എന്നിവര്‍ക്ക് ഇളവ് നല്‍കാനാണ് നീക്കം നടക്കുന്നത്. ഒരു തരത്തിലുള്ള ഇളവും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രതികള്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കുന്നത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണർക്ക് കഴിഞ്ഞ മാസമാണ് കത്ത് നല്‍കിയത്. ശിക്ഷായിളവ് നല്‍കുന്നവരെ സംബന്ധിച്ച് പൂര്‍ണ്ണമായും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളേയും വിട്ടയക്കാന്‍ പ്രാഥമിക ആലോചനയുണ്ടെന്നും അതിനാല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ ബന്ധുക്കള്‍ അയല്‍വാസികള്‍ എന്നിവരെ കൂടാതെ ഇരായയവരുണ്ടെങ്കില്‍ അവരോടും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വിട്ടയക്കാന്‍ അലോചിക്കുന്ന 59 പേരുടെ പേരുകളും കത്തിലുണ്ട്.

സര്‍ക്കാര്‍ നീക്കത്തിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രതികള്‍ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. പ്രതികള്‍ രാജാവിനെ പോലെയാണ് ജയില്‍ കഴിയുന്നത്. ഇഷ്ടം പോലെ പരോളും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ശിക്ഷായിളവ് നല്‍കുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും രമ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top