ടിടിഇയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നു; ദാരുണ സംഭവം എറണാകുളം-പട്ന എക്സ്പ്രസില്‍; തൃശൂരിലെ സംഭവത്തില്‍ പിടിയിലായത് ഒഡീഷ സ്വദേശി

തൃശ്ശൂര്‍: ടിക്കറ്റ് ചോദിച്ചതിനുള്ള വിരോധത്തില്‍ ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ. കെ.വിനോദാണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ടിടിഇയെ ട്രെയിനില്‍ നിന്നും താഴേക്ക് തള്ളിയത്. എറണാകുളം-പട്ന എക്സ്പ്രസ് തൃശ്ശൂര്‍ വെളപ്പായയില്‍ എത്തിയപ്പോഴാണ് സംഭവം. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി.

എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട് ഫൈന്‍ അടയ്ക്കാന്‍ വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തര്‍ക്കമുണ്ടായത്.

തൃശ്ശൂര്‍ സ്റ്റേഷന്‍ പിന്നിട്ട് വെളപ്പായക്ക് സമീപത്ത് വെച്ച് പ്രതി വിനോദിനെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top