എസ്സി, എസ്ടി ഫണ്ട് വകമാറ്റി പശു സംരക്ഷണം; മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചത് ഗോരക്ഷയ്ക്ക്

പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണം ഉപയോഗിച്ച് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനും പശു സംരക്ഷണത്തിനുമായി ചെലവഴിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇങ്ങനെ പണം വകമാറ്റി ചെലവഴിച്ചത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന വിചിത്ര ന്യായമാണ് സംസ്ഥാന ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന ധനമന്ത്രി ജഗദീശ് ദേവ്ധ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗോ സംരക്ഷണത്തിനായി സംസ്ഥാന ബജറ്റില്‍ 252 കോടി നീക്കിവെച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതിനു പുറമെയാണ് 96 കോടി രൂപ എസ്സി – എസ്ടി ഫണ്ടില്‍ നിന്ന് വക മാറ്റി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം 90 കോടി രൂപയായിരുന്നു ഗോ സംരക്ഷണത്തിനായി ചെലവഴിച്ചത്. ഇതിനും പുറമെ പട്ടിക ജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ചിരുന്ന തുകയില്‍ നിന്ന് 109 കോടി വകമാറ്റി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top