ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റവും പ്രിയപ്പെട്ട കോ-സ്റ്റാര്‍ എന്ന് മൃണാള്‍ ഠാക്കൂര്‍; ‘എന്റെ പ്രചോദനമാണ്, സുഹൃത്തും വഴികാട്ടിയുമാണ്’

സീതാരാമം എന്ന സിനിമയുടെ വിജയത്തിനു ശേഷം തെലുങ്ക് പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് മൃണാള്‍ ഠാക്കൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം കേരളത്തിലും വലിയ വിജയമായിരുന്നു. സിനിമ മാത്രമല്ല, അതിലെ പാട്ടുകളും. മൃണാള്‍ നായികയായെത്തുന്ന ഫാമിലി സ്റ്റാര്‍ റിലീസിനൊരുങ്ങുകയാണ്. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകന്‍. ഏറ്ററവും പ്രിയപ്പെട്ട കോ-സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്റെ പേരാണ് മൃണാള്‍ ഠാക്കൂര്‍ പറഞ്ഞത്.

ചോദ്യം വന്നപ്പോള്‍ അതല്‍പ്പം കുഴപ്പിക്കുന്ന ഒന്നാണെന്നായിരുന്നു ആദ്യ മറുടി. എങ്കിലും ഉത്തരം പറയാന്‍ താരം മടിച്ചില്ല. ‘സീതാരാമം എന്നെ സംബന്ധിച്ച് അല്പം ബുദ്ധിമുട്ടേറിയ ചിത്രമായിരുന്നു. ചിത്രീകരണ സമയത്ത് എന്നെ പ്രോത്സാഹിപ്പിച്ചത് ദുല്‍ഖര്‍ ആയിരുന്നു. പല ഭാഷകളിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം എനിക്ക് പ്രചോദനമാണ്. എന്റെ വഴികാട്ടിയും സുഹൃത്തും ഏറ്റവും പ്രിയപ്പെട്ട നടനുമാണ്,’ മൃണാള്‍ ഠാക്കൂര്‍ പറഞ്ഞു.

മുമ്പൊരു പരിപാടിയില്‍ മൃണാള്‍ ഠാക്കൂര്‍ ആണോ നിത്യ മേനോന്‍ ആണോ പ്രിയപ്പെട്ട നായിക എന്ന ചോദ്യത്തിന് ദുല്‍ഖര്‍ മൃണാളിന്റെ പേരാണ് പറഞ്ഞത്. ഉടന്‍ തന്നെ മൃണാളിനൊപ്പം മറ്റൊരു പ്രൊജക്ടുമായി എത്തുമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ‘സീതാരാമം പോലെ ഒരു സിനിമ ചെയ്തതിന് ശേഷം ഇനി മോശമായ ഒന്നുമായി വരാന്‍ പറ്റില്ല. ഞാന്‍ മൃണാളിനോട് പറയും അത്രയും മനോഹരമായ ഒരു അവസരത്തിനായി നമ്മള്‍ കാത്തിരിക്കണം എന്ന്,’ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top