‘ആവേശം’ അടങ്ങുന്നില്ല; ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് മൃണാള്‍ ഠാക്കൂര്‍; ‘എന്തൊരു സിനിമയാണിത്! എല്ലാവരും കാണണം’

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ആവേശം. ഏപ്രില്‍ പതിനൊന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പല കേന്ദ്രങ്ങളിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. അടുത്തിടെ സിനിമ കണ്ട് നയന്‍താരയും വിഘ്‌നേഷ് ശിവനും സാമന്തയും സോഷ്യല്‍ മീഡിയയില്‍ ആവേശത്തോടെ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. നടി മൃണാള്‍ ഠാക്കൂര്‍ ആണ് ഇപ്പോള്‍ ചിത്രം കണ്ട് ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

“എന്തൊരു സിനിമയാണിത്! ഓരോ ചെറിയ കാര്യങ്ങള്‍ പോലും ഇഷ്ടപ്പെട്ടു. നിര്‍ബന്ധമായും ഇതെല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ്,” എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സംവിധായകന്‍ ജിത്തു മാധവനെയും നിര്‍മാതാവ് നസ്രിയ നസീമിനെയും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മൃണാള്‍ ടാഗ് ചെയ്തു. ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച രങ്ക എന്ന കഥാപാത്രവും ബിബിന്‍ എന്ന കഥാപാത്രവും കണ്ടുമുട്ടുന്ന സീനിന്റെ 30 സെക്കന്‍ഡ് വീഡിയോ മൊബൈലില്‍ ഷൂട്ട് ചെയ്താണ് മൃണാള്‍ പോസ്റ്റ് ചെയ്തത്.

അതേസമയം, ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ 150 കോടിയോട് അടുക്കുകയാണ്. തിയറ്ററുകളും ഇന്‍സ്റ്റഗ്രാം റീലുകളും ഭരിക്കുന്നത് ഇപ്പോള്‍ രങ്കണ്ണനാണ്. ആവേശത്തിലെ സുഷിന്‍ ശ്യാം ഒരുക്കിയ പാട്ടുകള്‍ ഗ്ലോബല്‍ ചാര്‍ട്ടുകളിലും ഏറെ മുന്നിലാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top