‘എപ്പോഴാണ് എന്റെ വിവാഹം?, ആരാണ് വരൻ?’; വിവാഹ വാർത്തയ്ക്ക് കിടിലൻ മറുപടിയുമായി മൃണാൾ ഠാക്കൂർ

ദുൽഖർ സൽമാൻ നായകനായ സീതാ രാമം എന്ന സിനിമയിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാൾ ഠാക്കൂർ. അടുത്തിടെ നിർമ്മാതാവ് അല്ലു അരവിന്ദ് മൃണാൾ ഠാക്കൂറിന്റെ വിവാഹത്തെക്കുറിച്ച് പരോക്ഷമായ സൂചന നൽകി ഒരു അവാർഡ് വേദിയിൽ സംസാരിച്ചിരുന്നു. സീതാരാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മൃണാളിന് മികച്ച നടിക്കുള്ള അവാർഡ് സമ്മാനിക്കാൻ എത്തിയപ്പോഴാണ്, നടിയുടെ വിവാഹം സംബന്ധിച്ച പരോക്ഷ സൂചന അദ്ദേഹം നൽകിയത്. വൈകാതെ വിവാഹം നടക്കട്ടെ എന്ന ആശംസിച്ച അദ്ദേഹം നടിയോട് ഹൈദരാബാദിൽ തന്നെ സെറ്റിലാവണമെന്ന് പറയുകയും ചെയ്തു.

മൃണാളിന്റെ വിവാഹ വാർത്ത സംബന്ധിച്ച ഊഹാപോഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും. എന്നാൽ ഇത്തരത്തിൽ പിങ്ക്‌വില്ല നൽകിയ ഒരു വാർത്തയുടെ ചുവട്ടിൽ മൃണാൾ ഠാക്കൂർ പോസ്റ്റ് ചെയ്ത കമന്റാണ് പ്രേക്ഷകരിൽ ചിരി പടർത്തുന്നത്.

“എപ്പോഴാണ് വിവാഹം, ആരുമായിട്ടാണ് എന്ന് എന്നെക്കൂടി അറിയിക്കൂ” എന്നാണ് മൃണാൾ ഠാക്കൂറിന്റെ കമന്റ്.

ഇതിനു പിന്നാലെ വിവാഹ വാർത്തകൾ നിഷേധിച്ചുകൊണ്ടൊരു വീഡിയോ മൃണാൾ ഠാക്കൂർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഹായ്, നിങ്ങളുടെ ഹൃദയം തകർത്തതിൽ എനിക്ക് ഖേദമുണ്ട്. ഞാൻ ഏതോ ഒരു തെലുങ്കു പയ്യനെ വിവാഹം കഴിക്കുന്നു എന്ന വാർത്ത കേട്ട് കഴിഞ്ഞ ഒരു മണിക്കൂറായി എന്നെ നിരന്തരം വിളിക്കുന്ന എല്ലാ സ്റ്റൈലിസ്റ്റുകളോടും ഡിസൈനർമാരോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും. ഈ പയ്യൻ ആരാണെന്ന് എനിക്കും അറിയണം.”

അടുത്തിടെ ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് മൃണാളിനോട് ചോദിച്ചിരുന്നു. വീട്ടുകാർ തനിക്ക് അനുയോജ്യനായ വരനെ തിരയുന്നുണ്ടെന്നും വിവാഹം കഴിക്കാൻ വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും മൃണാൾ പറയുകയുണ്ടായി. നേരത്തെ ഒരു പ്രണയമുണ്ടായിരുന്നെന്നും എന്നാൽ അത് ബ്രേക്കപ്പ് ആയതായും മൃണാൾ മുൻപ് പറഞ്ഞിരുന്നു. താൻ അഭിനയത്തിൽ തുടരുന്നത് അംഗീകരിക്കാത്തതിനാലാണ് കാമുകനുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചതെന്നാണ് മൃണാൾ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top