ധോണിക്ക് ഐപിഎല്ലില്‍ അൺക്യാപ്ഡ് താരമായി 4 കോടി; സഞ്ജുവിന് ലഭിക്കുക 18 കോടി

ഐപിഎൽ താരലേലത്തിനു മുന്നോടിയായി നിർണായക നീക്കവുമായി ടീമുകൾ. മോഹവിലയാണ് മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുമ്രയ്ക്ക് നല്‍കിയിരിക്കുന്നത്. 18 കോടി രൂപയ്ക്കാണ് ടീം താരത്തെ നിലനിർത്തിയിരിക്കുനത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയേയും സൂര്യകുമാർ യാദവിനേയും 16.35 കോടി രൂപ നൽകി നിലനിർത്തിയിട്ടുണ്ട്.

മുൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്ത സീസണിലും തുടരും. 16.30 കോടിയാണ് രോഹിത്തിന് നൽകുന്നത്. തിലക് വർമയാണ് മുംബൈ നിലനിർത്തിയ അഞ്ചാമത്തെ താരം. എട്ടു കോടി രൂപയാണു താരത്തിനു നൽകേണ്ടത്. ഹാർദിക് പാണ്ഡ്യ തന്നെ അടുത്ത സീസണിലും മുംബൈയെ നയിക്കുമെന്ന് ഉറപ്പാണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ലേലത്തിൽ പങ്കെടുക്കും.


ആറു താരങ്ങളെ വീതം രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നില നിർത്തിയിട്ടുണ്ട്. ഐപിഎൽ താരലേലത്തിനു മുന്നോടിയായി ആറു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മിയർ (11 കോടി), സന്ദീപ് ശർമ (4 കോടി) എന്നിവരെയാണ് രാജസ്ഥാൻ നില നിർത്തിയത്.


റിങ്കു സിംഗ് (13കോടി) വരുണ്‍ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ (12 കോടി വീതം) എന്നിവരെ കൊൽക്കത്ത നിലനിർത്തിയിട്ടുണ്ട്. 13 കോടി നൽകി ഇന്ത്യൻ താരങ്ങളായ രമൺദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെയും നാലു കോടിക്ക് നിലനിർത്തി. കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീം വിട്ട് താര ലേലത്തിൽ പങ്കെടുക്കും. വൻ തുക ആവശ്യപ്പെട്ടതിനാലാണ് ശ്രേയസിനെ കൊൽക്കത്ത ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.


ചെന്നൈ സൂപ്പർ കിംഗ്സ് എംഎസ് ധോണിയെ അൺക്യാപ്ഡ് താരമായി ടീമിനൊപ്പം നിര്‍ത്തിയിട്ടുണ്ട്. നാലു കോടി രൂപ മാത്രമാകും ധോണിക്ക് നൽകുക. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയുടെ വിലയേറിയ താരങ്ങൾ. ഇരുവര്‍ക്കും 18 കോടി രൂപ വീതം ലഭിക്കു. ശ്രീലങ്കൻ പേസർ മതീഷ പതിരാന 13 കോടിക്കും ശിവം ദുബെ 12 കോടിക്കും ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങും. ഗുജറാത്ത് ടൈറ്റൻസ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനെ ടീമിൽ നിര്‍ത്താൻ 18 കോടിയാണു നൽകിയിരിക്കുന്നത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് 16.5 കോടി ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top