എം.എസ്‌.സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്

ചെന്നൈ: പ്രമുഖ മലയാളി കാര്‍ഷിക ശാസ്ത്രജ്ഞൻ എം.എസ്‌.സ്വാമിനാഥന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെട്ടത്. 1925 ല്‍ ആലപ്പുഴയിലെ മങ്കൊമ്പിലാണ് ജനനം. അദ്ദേഹത്തിന്റെ പരിഷ്ക്കാരങ്ങളാണ് ഇന്ത്യയില്‍ പട്ടിണി ഇല്ലാതാക്കിയത്.

ഹരിത വിപ്ലവത്തിലെക്ക് അദ്ദേഹം ഇന്ത്യയെ കൈ പിടിച്ച് നയിക്കുകയായിരുന്നു. പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മാഗ്സസെ ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യു.എന്‍ ശാസ്ത്രോപകദേശസമിതി അംഗമായിരുന്നു. ആദ്യ ലോക ഭക്ഷ്യ പുരസ്ക്കാരം നേടിയ ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിനു രാജ്യത്തും വിദേശത്തുമായി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. 1943ലെ ബംഗാള്‍ ക്ഷാമത്തിലെ പട്ടിണിമരണങ്ങള്‍ നേരിട്ട് കണ്ട ഇദ്ദേഹം ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യാന്‍ ജീവിതം സമര്‍പ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റാണ് മകള്‍ ഡോ. സൗമ്യ സ്വാമിനാഥന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top