സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിഷേധം; മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉന്നയിച്ച് എംഎസ്എഫ്

തിരുവനന്തപുരം : സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച യോഗത്തില്‍ പ്രതിഷേധം. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉന്നയിച്ചാണ് പ്രതിഷേധമുണ്ടായത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ എംഎസ്എഫ് പ്രതിനിധിയായി പങ്കെടുത്ത സംസ്ഥാന സെക്രട്ടറി നൗഫല്‍ പ്രതിഷേധിച്ചു. കൈയില്‍ കരുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ‘4,5530 സീറ്റ് മലബാറിന്റെ അവകാശമാണ്, മലബാര്‍ കേരളത്തിലാണ്’ എന്നാണ് ടീഷര്‍ട്ടില്‍ എഴുതിയിരുന്നത്.

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട ഒരുക്കങ്ങല്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. തൊഴിലാളി- യുവജന- വിദ്യാര്‍ഥി- മഹിളാ സംഘടനകളുടെ പ്രതിനിധികളെയാണ് യോഗത്തില്‍ ക്ഷണിച്ചത്. പ്രതിഷേധിച്ച നൗഫലിനെ പുറത്താക്കിയ ശേഷമാണ് യോഗം തുടര്‍ന്നത്. യോഗ ഹാളിന് പുറത്ത് കുത്തിയിരുന്ന് നൗഫല്‍ പ്രതിഷേധം തുടര്‍ന്നു. ഇതോടെ കന്റോണ്‍മെന്റ് പോലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു നീക്കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top