എംടിക്ക് ആദരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചു

കോഴിക്കോട് സിത്താരയില്‍ എത്തി എംടി വാസുദേവന്‍ നായര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 10.45 ഓടെയാണ് മുഖ്യമന്ത്രി എത്തിയത്. മന്ത്രിമാരായ എകെ ശശീന്ദ്രന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വസതിയില്‍ എത്തിയാണ് പ്രമുഖരെല്ലാം ആദരം അര്‍പ്പിക്കുന്നത്. ആഘോഷമാക്കരുതെന്ന കുടുംബത്തിന്റെ അഭിപ്രായം മാനിച്ച് റീത്ത് സമര്‍പ്പണവും ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി മാത്രമാണ് കേരളത്തിന്റെ ആദരം എന്ന നിലയില്‍ റീത്ത് സമര്‍പ്പിച്ചത്.

ALSO READ : ‘തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ല, അധികാരമെന്നാൽ സർവ്വാധിപത്യമായി മാറി’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം

കുടുംബാഗങ്ങളേയും ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീടിന് പുറത്തേക്ക് ഇറങ്ങിയത്. സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങളടക്കം മുഖ്യമന്ത്രി ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ മുഖ്യമന്ത്രി സംസ്‌കാര ചടങ്ങിലും പങ്കെടുക്കുമെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top