എംടിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ? സംശയം മാറാതെ സിപിഎമ്മും സര്‍ക്കാരും

തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ എം.ടി.വാസുദേവൻ നായരുടെ വിവാദ പ്രസംഗത്തിന്റെ ക്ഷീണത്തില്‍ നിന്നും കരകയറാതെ സര്‍ക്കാരും സിപിഎമ്മും. എംടിയുടെ പിന്നില്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ ഉണ്ടോ എന്ന അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തിയത് തന്നെ ഇതിന്റെ സൂചനയാണ്. ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് തന്നെയാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി ആഞ്ഞടിച്ചത് സര്‍ക്കാരിനെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിച്ചുമൂടിയെന്നാണ് കോഴിക്കോട്ടെ പരിപാടിയില്‍ എംടി പറഞ്ഞത്.

നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടാണെന്നും എംടി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരെയുള്ള രൂക്ഷവിമര്‍ശനമായി എംടിയുടെ പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടു.

എം.മുകുന്ദനും സച്ചിദാനന്ദനും അടക്കമുള്ളവര്‍ എംടിയെ ഏറ്റുപിടിച്ച് രംഗത്ത് വന്നതോടെ രാഷ്ട്രീയ ആഘാതം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top