എംടി മടങ്ങി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ആദരമര്‍പ്പിച്ച് കേരളം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കി കേരളം. മാവൂര്‍ റോഡിലെ പൊതുശ്മശാനമായ സ്മൃതിപഥത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പൂര്‍ണ്ണമായും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അക്ഷരങ്ങള്‍ കൊണ്ട് മാസ്മരിക ലോകം സൃഷ്ടിച്ച് എംടി ഇനി ഒര്‍മ്മ.

ഇന്നലെ രാത്രിയായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എം.ടി.യുടെ മരണം സംഭവിച്ചത്. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. പിന്നാലെ വസതിയായ സിത്താരയിലേക്ക് മൃതദേഹം എത്തിച്ചു. എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം വിലാപയാത്ര എന്നിവ ഒഴിവാക്കിയിരുന്നു. എംടിയെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് പേരാണ് ഇതോടെ വസതിയില്‍ എത്തി ആദരം അര്‍പ്പിച്ചത്.

വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി സിതാരയുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് വഴി മാവൂര്‍ റോഡിലെ പൊതുശ്മശാനത്തിലേക്ക്. വഴിനീളെ ആളുകള്‍ കാത്തുനിന്ന. ശ്മശാനത്തിലും നിരവധിപേരാണ് ആദരം അര്‍പ്പിക്കാന്‍ എത്തിയത്. സഹോദരപുത്രന്‍ ടി സതീശനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top