എംടിയുടെ വീട്ടിൽ മോഷണം; നഷ്ടമായത് 26 പവൻ സ്വർണം
October 5, 2024 8:00 AM

എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. 26 പവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 29നും 30നും ഇടയിലാണ് മോഷണം നടന്നത്. എം.ടി. വാസുദേവൻ നായരും ഭാര്യ സരസ്വതിയും വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി അറിയുന്നത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ച താക്കോൽ എടുത്ത് തുറന്നാണ് മോഷണം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here