എംടി ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എംടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൃദയസ്തംഭനം ഉണ്ടായതായിട്ടാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരിക്കുന്നത്.

ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. ശ്വാസകോശ – ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ പലതവണ എംടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഗദ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ നിരീക്ഷണം തുടരുകയാണ്. ഇതുവരെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും ഐസിയുവിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top