‘എംടിയുടെ മകനാണെന്ന് അന്നെനിക്ക് തോന്നി’…. ആത്മബന്ധം ഓർത്തെടുത്ത് മമ്മൂട്ടി

“ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും, അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി”…. പറയുന്നത് മമ്മൂട്ടിയാണ്.

എംടിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തെ അനുസ്മരിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ മമ്മൂട്ടി ഓർത്തെടുക്കുന്നു… “നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.” എംടിയുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങാണ് മമ്മൂട്ടി പരാമർശിച്ചത്.

Also Read: സ്വതവേ പരുക്കൻ, മിതഭാഷി; എന്നിട്ടും അവസാന വേദി ഹൃദയഹാരിയാക്കി എംടി; മൗനം വാചാലമാക്കി മമ്മൂട്ടിയോട് ഹൃദയംചേർത്ത ആ നിമിഷങ്ങൾ…

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങിമറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു… വികാരതീക്ഷ്ണമായ മനസോടെ മമ്മൂട്ടി കുറിയ്ക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top