പേരാമ്പ്ര അനു കൊലക്കേസില്‍ പ്രതിയുടെ ഭാര്യ തെളിവ് നശിപ്പിച്ചതിന് അറസറ്റില്‍; മുജീബ് റഹ്‌മാന്റെ എല്ലാ ക്രൂരതയ്ക്കും കൂട്ട് ഭാര്യ റൗഫീനയെന്ന് പൊലീസ്

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയെ അറസ്റ്റ് ചെയ്ത് പൊലീസ്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ അറസ്റ്റ് ചെയ്തത്. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം കത്തിച്ച് കളയാന്‍ റൗഫീന ശ്രമിച്ചിരുന്നു. തെളിവുകള്‍ക്കായി പൊലീസ് പരിശോധന നടത്താന്‍ എത്തുന്നതിന് മുമ്പാണ് ഈ ശ്രമം നടന്നത്. വസ്ത്രങ്ങള്‍ തേടിയാണ് മുജീബ് റഹ്‌മാന്റെ വീട്ടില്‍ പൊലീസെത്തിയത്. ഈ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ കണ്ടെടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൊലപാതകത്തിന് ശേഷം കൈക്കലാക്കിയ അനുവിന്റെ ആഭരണങ്ങള്‍ വിറ്റ് കിട്ടിയ 1,43000 രൂപ റൗഫീനക്കാണ് മുജീബ് നല്‍കിയത്. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം വീട്ടില്‍ നിന്നും മാറ്റി. കൂട്ടുകാരിയുടെ കയ്യില്‍ ഏല്‍പ്പിച്ച പണം പിന്നീട് കണ്ടെടുത്തു.

അനുവിനെ കൊലപ്പെടുത്തിയതടക്കം മുജീബിന്റെ എല്ലാ കുറ്റകൃത്യങ്ങളെ കുറിച്ചും റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം, മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയാണ് മുജീബ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top