മുകേഷ് അംബാനിക്ക് ബുള്ളറ്റ് പ്രൂഫ് റോൾസ് റോയിസ്, ഈ വാഹനം കരസ്ഥമാക്കിയ ആദ്യ ഇന്ത്യാക്കാരൻ

ഇന്ത്യയിൽ ആദ്യമായി ബുള്ളറ്റ് പ്രൂഫ് കവചമുള്ള റോൾസ് റോയ്സ് കാർ സ്വന്തമാക്കി മുകേഷ് അംബാനി. രാജ്യത്ത് ഏറ്റവും കൂടുതൽ റോള്‍സ് റോയ്സ് കള്ളിനന്‍ (Rolls Royce Cullinan) കാറുകളുടെ ഉടമയാണിദ്ദേഹം. ശതകോടീശ്വരനായ അംബാനിയുടെ ഗാരേജിൽ ഒന്നും രണ്ടുമല്ല നിലവില്‍ തന്നെ റോള്‍സ് റോയിസിന്റെ പത്തോളം കള്ളിനന്‍ ഉള്ളതിനാൽ അവസാനത്തേത് ആണിത്. ചണ്ഡീഗഡിലെ വർക്ക് ഷോപ്പിലാണ് ബുള്ളറ്റ് പ്രൂഫ് കാറിൻ്റെ അവസാന മിനുക്ക് പണികൾ നടക്കുന്നത്.

ആഡംബരത്തിൻ്റെ കാര്യത്തിൽ സമാനതകളില്ലാത്ത വാഹനമാണ് റോൾസ് റോയ്സ് കള്ളിനൻ. 2019 ലാണ് മുകേഷ് അംബാനി രാജ്യത്ത് ആദ്യമായി റോൾസ് റോയ്സിൻ്റെ കള്ളിനൻ മോഡൽ സ്വന്തമാക്കിയത്. ഇതിനോടകം പത്തിലധികം മോഡലുകൾ അദ്ദേഹം വാങ്ങിക്കഴിഞ്ഞു.

അംബാനി സാധാരണയായി അത്യധികം സുരക്ഷാ ക്രമീകരണങ്ങളുള്ള മെഴ്‌സിഡസ് ബെന്‍സ് എസ് 680 ഗാര്‍ഡ് സീഡാനിലാണ് (Mercedes Benz S 680 Guard Sedan) യാത്ര ചെയ്യുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ എസ്‌യുവികള്‍ക്കുള്ള താൽപര്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒരു മാറ്റം വേണമെന്ന തീരുമാനത്തിൽ എത്തിയത്. വെടിയുണ്ടകളേയും ഗ്രനേഡുകളേയും അതിജീവിക്കാൻ കഴിയുന്ന അത്യാധുനിക എസ്‌യുവി ആണിത്.

മിലിറ്ററി ഗ്രേഡ് റൺഫ്ളാറ്റ് സാങ്കേതികവിദ്യ (Military grade runflat technology)  ഉപയോഗിച്ചിട്ടുള്ള ടയറുകളാണ് ഈ കാറിൻ്റേത്. മുകേഷ് അംബാനി തന്റെ യാത്രകളിൽ സുരക്ഷക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നയാളാണ്. സദാസമയം എന്‍എസ്ജി കമാന്‍ഡോകളാണ് കുടുംബത്തിന് സുരക്ഷ ഒരുക്കുന്നത്. അംബാനി കുടുംബത്തിന്റെ അംഗരക്ഷകർ പോലും കോടികൾ വിലമതിക്കുന്ന അത്യാധുനിക കാറുകളിലാണ് സഞ്ചരിക്കാറുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top