കോള വിപണിയില്‍ അംബാനിയുടെ തേരോട്ടം; കാമ്പ വന്നതോടെ കിതച്ച് പെപ്‌സിയും കൊക്കകോളയും

മുകേഷ് അംബാനിയുടെ കാമ്പ കോള അന്താരാഷ്ട കമ്പിനികളുടെ ഇന്ത്യയിലെ കച്ചവടം പൂട്ടിച്ചേക്കും. വെറും 18 മാസം കൊണ്ട് ആയിരം കോടി രൂപയുടെ വരുമാനം നേടിയതിലൂടെ കൊക്കകോള, പെപ്‌സി എന്നി ശീതള പാനീയ ഭീമന്‍മാരെ ഞെട്ടിച്ചിരിക്കയാണ്.
50 വര്‍ഷം പഴക്കമുള്ള രാജ്യത്തെ ശീതള പാനീയമാണ് കാമ്പകോള. 70 കളില്‍ മോഹന്‍ സിങ് എന്ന വ്യവസായിയാണ് കാമ്പ കോള മാര്‍ക്കറ്റിലെത്തിച്ചത്. 1991 ല്‍ പിവി നരസിംഹറാവു സര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ കോള കമ്പിനികളായ കൊക്കകോളയും പെപ്‌സിയും ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിയതോടെ കാമ്പ കോള പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലായിരുന്നു,
ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തതോടെ കോള വിപണി കീഴ്‌മേല്‍ മറിഞ്ഞു. വില കുറച്ച് വിറ്റ് കോക്കിനേയും പെപ്‌സിയേയും നെട്ടോട്ടം ഓടിച്ചു. 200 മില്ലി പെറ്റ് ബോട്ടില്‍ കാമ്പ കോളക്ക് 10 രൂപ വില നിശ്ചയിച്ചു വില്‍പന തുടങ്ങിയപ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ മത്സരത്തിന്റെ ചൂടറിഞ്ഞു. ഒപ്പം ചെറുകിട വില്പനക്കാര്‍ക്ക് 6 മുതല്‍ 8 ശതമാനം കമ്മീഷനും കൊടുത്തു തുടങ്ങിയതോടെ കടകളില്‍ മുന്തിയ സ്ഥാനത്ത് കാമ്പ കോളകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. കോക്കും പെപ്‌സിയും 3 മുതല്‍ 5 ശതമാനം കമ്മീഷന്‍ നല്‍കിയ സ്ഥാനത്താണ് അംബാനിയുടെ വമ്പന്‍ ഓഫര്‍.
രാജ്യത്ത് ഉത്സവ സീസണ്‍ നടക്കുന്നതിനാല്‍ വ്യാപകമായി കാമ്പ കോള ലഭ്യമാക്കാനുളള ശ്രമങ്ങളിലാണ് റിലയന്‍സ്. കാമ്പ ബ്രാന്‍ഡിനെ ജനപ്രിയമാക്കുന്നതിനായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബീഹാറിലും പശ്ചിമ ബംഗാളിലുമുളള വഴിയോര കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്കായി പാനീയം നല്‍കിയിരുന്നു. വഴിയോര കച്ചവടക്കാര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഒരു ഗ്ലാസ് കാമ്പ കോള ഫ്രീ നല്‍കുക എന്ന തന്ത്രമാണ് റിലയന്‍സ് പയറ്റിയത്. ഈ മാര്‍ക്കറ്റിംഗ് ട്രിക്ക് വന്‍ വിജയമായി മാറി. പെപ്‌സിയും കോക്കും ആധിപത്യം സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിലേക്ക് കാമ്പ കാര്‍പ്പറ്റ് ബോംബിംഗ് നടത്തി മാര്‍ക്കറ്റ് പിടിച്ചെടുത്തത്.
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ആര്‍.സി.പി.എല്‍) എന്ന കമ്പനിയുടെ കീഴിലാണ് കാമ്പ കോളയുടെ ഉത്പാദനവും വിപണനം നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here