ബലാത്സംഗക്കേസില്‍ മുകേഷ് അറസ്റ്റില്‍; മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍

നടി നല്‍കിയ ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് ശേഷം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുശേഷം വൈദ്യപരിശോധനയും നടത്തി. മുന്‍കൂര്‍ ജാമ്യം നേടിയിട്ടുളളതിനാല്‍ ഉടന്‍ തന്നെ നടനെ വിട്ടയക്കും. മൂന്നര മണിക്കൂറോളമാണ് മുകേഷിന്റെ ചോദ്യം ചെയ്യല്‍ നീണ്ടത്.

എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. രാവിലെ അഭിഭാഷകനൊപ്പമാണ് മുകേഷ് ഹാജരായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് നടിയുടെ പരാതി.

മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുകേഷിന് സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മരടിലെ വില്ലയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. മരട്് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കൂടാതെ വടക്കാഞ്ചേരി പോലീസും മുകേഷിനെതിരെ കേസെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top