മുല്ലപ്പെരിയാർ തുറക്കില്ല; അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു

ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് അധികജലം ഒഴുകിയെത്തിയത് കൊണ്ട് ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കുമെന്ന് തമിഴ്നാട്‌ സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം കന്യാകുമാരി, തിരുനെല്‍വേലി,തെങ്കാശി, തൂത്തുകുടി ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മന്ത്രിമാരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏഴായിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്‌. പ്രളയം തുടരുന്നതിനാല്‍ പല ട്രെയിനുകളും പൂർണമായോ ഭാഗികമായോ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top