വിഹരിച്ചത് കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്തില്‍; മുംബൈ ഭീകരാക്രമണത്തിലെ പ്രതിയും; തഹാവൂർ റാണയുടെ ഞെട്ടിക്കുന്ന കഥ ഇങ്ങനെ….
2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. നിലവില്‍ യുഎസില്‍ തടവിലാണ് റാണ. യുഎസ് സുപ്രീംകോടതി കൂടി റാണയുടെ ഹര്‍ജി തള്ളിയതോടെ അദ്ദേഹത്തിന് മുന്നില്‍ മറ്റ് വഴികളില്ല. പത്ത് വര്‍ഷമായി റാണയെ ഇന്ത്യയില്‍ എത്തിച്ച് വിചാരണ ചെയ്യാന്‍ ഇന്ത്യ ശ്രമം നടത്തുകയായിരുന്നു. ആ ശ്രമമാണ് ഇപ്പോള്‍ വിജയിച്ചത്.
പാകിസ്ഥാൻ വംശജനാണ് 63കാരനായ കനേഡിയൻ പൗരന്‍ തഹാവൂർ ഹുസൈൻ റാണ. കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്തിലാണ് ഇയാള്‍ വിഹരിച്ചത്. കൂട്ടുകൂടിയത് ലഷ്കറെ തയിബ പോലുള്ള പാക് ഭീകരസംഘടനകളുമായും.
പാക്ക് ഭീകര സംഘടനയിലെ 10 പേരാണ് ആക്രമണം നടത്താന്‍ 2008-ല്‍ മുംബൈയിലേക്ക് നുഴഞ്ഞുകയറിയത്. ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റാണ, ഡേവിഡ് ഹെഡ്‌ലി, പാക്ക് ഭീകരന്‍ ഹാഫിസ് സയീദ്, പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ എന്നിവര്‍ക്ക് എതിരെ ഈ കേസില്‍ കുറ്റം ചുമത്തിയിട്ടുണ്ട്.
2023 മെയില്‍ കാലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അംഗീകാരം നൽകി. എന്നാൽ റാണ അപ്പീൽ നൽകുന്നത് തുടർന്നു. നിരന്തര നിയമപോരാട്ടം തുടര്‍ന്നു. 2021-ൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം റാണയെ വിട്ടുനല്‍കാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന അംഗീകരിച്ചു. ഇതോടെയാണ് കോടതികളില്‍ റാണയ്ക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരുന്നത്.
2008-ലെ മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീംകോടതിയാണ് അനുമതി നല്‍കിയത്. ഇന്ത്യയ്ക്ക് കൈമാറരുതെന്ന റാണയുടെ അവസാന അപ്പീൽ കോടതി തള്ളിയിരുന്നു. നിലവില്‍ റാണ ലോസ് ഏഞ്ചൽസിൽ തടവിലാണ്.
2008 നവംബര്‍ 26ന് ആണ് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം നടക്കുന്നത്. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തി എന്നതാണ് റാണയുടെ പേരിലുള്ള കുറ്റം. പാക്ക് ഭീകര സംഘടനക്ക് സഹായം നല്‍കിയ കേസില്‍ 2011-ല്‍ യു.എസ് കോടതി റാണയെ ശിക്ഷിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here