രഞ്ജി കിരീടം മുംബൈക്ക്; വിജയം 42-ാ൦ തവണ, വിദർഭയയെ പരാജയപ്പെടുത്തിയത് 169 റൺസിന്

മുംബൈ: രഞ്ജി ട്രോഫിയിൽ മുത്തമിട്ട് മുംബൈ. 42-ാ൦ തവണയാണ് മുംബൈ കിരീടം നേടുന്നത്. 2015-16ലാണ് അവസാനമായി മുംബൈ ചാമ്പ്യന്മാരാകുന്നത്. മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിദർഭയെ 169 റൺസിനാണ് പരാജയപ്പെടുത്തിയത്.

ടോസ് നേടിയ വിദർഭ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈ ഉയർത്തിയ 538 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വിദർഭയ്ക്ക് 368 റൺസ് നേടാനെ സാധിച്ചുള്ളൂ. അഞ്ചാം ദിനം എല്ലാവരും പുറത്താവുകയായിരുന്നു. അക്ഷയ് വാഡ്കർ സെഞ്ച്വറിയും ഹർഷ് ദുബെ, കരുൺ നായർ എന്നിവർ അർധ സെഞ്ച്വറിയും നേടിയെങ്കിലും മറ്റ് താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തത് വിദർഭയ്ക്ക് തിരിച്ചടിയായി.

രണ്ടാം ഇന്നിംഗിസിൽ 136 റൺസ് നേടിയ മുംബൈയുടെ മുഷീർ ഖാനാണ് കളിയിലെ താരം. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണ് മുഷീർ ഖാൻ. മുംബൈയ്ക്ക് വേണ്ടി നാല് വിക്കറ്റ് സ്വന്തമാക്കിയ തനുഷ്‌ കൊട്യാനാണ് പ്ലേയർ ഓഫ് ദി സീരീസ്. ആദ്യ ഇന്നിംഗ്‌സിൽ മുംബൈ 119 ലീഡ് ചെയ്തിരുന്നു. മലയാളി താരം കരുൺ നായർ വിദർഭയ്ക്ക് വേണ്ടി 220 പന്തില്‍ 74 റൺസ് നേടിയതാണ് മുംബൈക്ക് മുന്നിൽ കുറച്ചു കൂടി സമയം പിടിച്ചു നിൽക്കാൻ വിദർഭയ്ക്ക് സഹായമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top