‘ആ കാര്‍ ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍’; കണ്ണീരോടെ പ്രദീപ്

മുബൈയിൽ ബിഎംഡബ്ല്യൂ കാർ അപകടത്തെക്കുറിച്ച് പൊട്ടിക്കരഞ്ഞ് മരിച്ച സ്ത്രീയുടെ ഭർത്താവ് പ്രദീപ് നഖ്വ. “ആ കാര്‍ ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍. എന്റെ മകള്‍ക്ക് അവളുടെ അമ്മയെ തിരികെ ലഭിക്കുമായിരുന്നു. കരഞ്ഞ് വിളിച്ചിട്ടും കാർ നിർത്താതെ പോയി.” – പ്രദീപ് നഖ്വ പറഞ്ഞു. അമ്മയെവിടെ എന്ന് ചോദിച്ച് മകൾ കരയുന്നെന്നും ഞാൻ എവിടെ നിന്നാണ് അവൾക്ക് അമ്മയെ കൊടുക്കുക എന്നും കണ്ണീരോടെ പ്രദീപ് ചോദിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈ വര്‍ളിയിലാണ് അപകടമുണ്ടായത്. കാവേരിയും ഭര്‍ത്താവ് പ്രദീപും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇവരെ ഇടിച്ചിടുകയായിരുന്നു. കാറില്‍ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. അതിനുശേഷം റോഡില്‍ തള്ളി കടന്നുകളയുകയായിരുന്നു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് മിഹിർ ഷാ. ഈ മരണം മുംബയില്‍ വിവാദമായി തുടരുന്നതിനിടെയാണ് പ്രദീപിന്റെ പ്രതികരണം.

“അപകടത്തെ തുടര്‍ന്ന് ഭാര്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. കാറിന് പിന്നാലെ അരകിലോമീറ്ററോളം ദൂരം ഓടി. കരഞ്ഞ് നിലവിളിച്ചു. അവർ വാഹനം നിർത്തിയില്ല, വേഗത്തിൽ ഓടിച്ചു പോയി. കാർ ഒന്ന് നിർത്തിയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. താൻ സാധാരണക്കാരനാണ്. പാവപ്പെട്ടവനെ ആര് ശ്രദ്ധിക്കാന്‍. ആഭ്യന്തരമന്ത്രി എന്തു ചെയ്തു. പ്രതിയുടെ പിതാവ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയുടെ അടുത്ത ആളായതുകൊണ്ടാണോ മൗനം തുടരുന്നത്.” – പ്രദീപ് നഖ്വ പറഞ്ഞു.

അപകട സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങി കിടക്കുകയായിരുന്ന കാവേരിയെ റോഡിലേക്ക് കിടത്തി. തുടര്‍ന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്. ഇയാള്‍ വാഹനം പിറകിലേക്കെടുത്ത് വീണ്ടും സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും പോലീസ് പറയുന്നു. കാർ അപകടത്തിൽ സ്ത്രീ മരിച്ചതിന് പിന്നാലെ കാര്‍ ഓടിച്ച മിഹിർ ഷാ ഒളിവിൽ പോയിരുന്നു. 72 മണിക്കൂറുകൾക്ക് ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top