യാത്രാബോട്ടില്‍ നാവികസേന ബോട്ട് ഇടിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; മരിച്ചത് 13 പേര്‍

മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍പ്പെട്ട യാത്രാബോട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. സ്പീഡ് ബോട്ട് പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

അപകടത്തില്‍ 13 പേര്‍ മരിച്ചതായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചത്. 101 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ അതീവഗുരുതരാവസ്ഥയിലാണ്. നാവിക സേന ബോട്ടിന് നിയന്ത്രണം വിട്ടാണ് അപകടം.

ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോഴാണ് അപകടം. 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേരാണ് ഉണ്ടായത്.

ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 11 നാവികസേനാ ബോട്ടുകളും മറൈന്‍ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top