മുംബൈയില്‍ തീപിടിത്തം; 7 പേര്‍ മരിച്ചു, 40-ല്‍ ഏറെപ്പേര്‍ക്ക് പൊള്ളലേറ്റു
October 6, 2023 11:15 AM

മുംബൈ: ഗോരെഗാവ് വെസ്റ്റിലെ ബഹുനില കെട്ടിടത്തിനു തീ പിടിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് സംഭവിച്ച അപകടത്തില്‍ 40തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. 35പേര്‍ ചികിത്സയിലാണ്.
മുംബൈയിലെ ഗോരെഗാവ് വെസ്റ്റിലെ ആസാദ് നഗറിലെ ജയ് ഭവാനി എന്ന ഏഴ് നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടതില്‍ തീ പിടിച്ച് കെട്ടിടത്തിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. അഗ്നിശമനസേനയെത്തി മൂന്ന് മണിക്കൂറുകൊണ്ടാണ് തീയണച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here