മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ഏജന്‍സികള്‍; സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു

പ്രധാന വ്യവസായ നഗരമായ മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചു. ആരാധാനാലയങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് മുന്നറിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു.
സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകളും മുംബൈ പോലീസ് നടത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയത്. തങ്ങളുടെ മേഖലകളില്‍ കര്‍ശ സുരക്ഷാ പരിശോധന നടത്താന്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ സിറ്റി പോലീസ് കമ്മിഷണറാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
സുരക്ഷയെ ബാധിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here