മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; നാലുവയസുകാരിക്കായി തിരച്ചില്‍ തുടരുന്നു

അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ആണ് മരണം അഞ്ചായത്. മഹാരാഷ്ട്രയിലെ ലോണോവാലയിലെ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ കുടുംബത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. ആ കുടുംബം എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുള്ള പ്രാര്‍ത്ഥനയ്ക്കാണ് അവസാനമായത്. കുടുംബത്തിലെ നാലു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഏഴംഗ കുടുംബം മുംബൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിയാഘോഷത്തിനാണ് എത്തിയത്.
മേഖലയിൽ പുലർച്ചെ മുതൽ കനത്ത മഴയായിരുന്നു. തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് അപ്രതീക്ഷിതമായി കൂടി. ഇതോടെയാണ് കുടുംബം വെള്ളച്ചാട്ടത്തിന് നടുവിലെ പാറയില്‍ കുടുങ്ങിയത്. സഹായത്തിനായി ഇവര്‍ അലമുറയിട്ടെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ട് ആര്‍ക്കും അടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒരു സുരക്ഷാ സംവിധാനവുമില്ലാത്ത മേഖലയിലാണ് അപകടം നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here