മുംബൈ-ബെംഗളൂരു സിറ്റികളെ ബന്ധിപ്പിച്ച് 14 വരി പാത; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
മെട്രോ നഗരങ്ങളായ മുംബൈയേയും ബെംഗളൂരുവിനേയും ബന്ധിപ്പിക്കുന്ന 14 വരി പാത വരുന്നു. കേന്ദ്ര ഉപരിത ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് പ്രഖ്യാപനം നടത്തിയത്. അടല്‍ സേതു കടല്‍പ്പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പുണെയ്ക്ക് സമീപത്തുകൂടെയാണ് ബെംഗളൂരുവിലേക്ക് പോകുക. കോളേജ് ഓഫ് എഞ്ചിനീയറിങ് പുണെ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തിലാണ് ഗഡ്കരിയുടെ പ്രസ്താവന.
“നിര്‍ദിഷ്ട പാതയില്‍ നിന്ന് റിങ് റോഡ് വഴി പുണെയില്‍ എത്താം. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ തിരക്ക് 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.”
“റോഡ് നിര്‍മാണത്തില്‍ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യമുണ്ട്. ഏകദേശം 80 ലക്ഷം ടണ്‍ മാലിന്യം റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഗവേഷണത്തിന് വലിയ സാധ്യതയാണുള്ളത്. അടുത്ത കാല്‍ നൂറ്റാണ്ടിനകം രാജ്യത്തെ മുഴുവന്‍ വാഹനങ്ങളും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാകും. വാഹനരംഗത്ത് ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.” – ഗഡ്കരി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here