ഭീകരന്‍ തഹാവൂര്‍ റാണയുമായി ഇന്ത്യന്‍ സംഘം വരുന്നു; മോദിയുടെ വമ്പന്‍ നയതന്ത്ര വിജയം

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ നാളെ പുലര്‍ച്ചയോടെ ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പ്രത്യേക വിമാനത്തില്‍ അമേരിക്കയില്‍ നേരത്തെ തന്നെ എത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ സംഘത്തിന് റാണയെ കൈമാറിയെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ത്യയ്ക്ക് കൈമാറരുത് എന്ന റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സംഘം യുഎസില്‍ എത്തിയത്. എന്‍ഐഎ, ഐബി തുടങ്ങിയ ഏജന്‍സികളില്‍ നിന്നുള്ളവരാണ് ഉദ്യോഗസ്ഥ സംഘത്തിലുള്ളത്.

തഹാവൂര്‍ റാണയെ രാജ്യത്ത് എത്തിച്ച് വിചാരണ നടത്തി ശിക്ഷിക്കുക എന്നത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമായിരുന്നു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിതിന് പിന്നാലെ അമേരിക്കയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലാണ് റാണയെ കൈമാറാന്‍ തീരുമാനമായത്. മോദിയെ സംബന്ധിച്ച് വമ്പന്‍ നയതന്ത്ര വിജയമാണ് റാണയെ നാട്ടിലെത്തിക്കാന്‍ കഴിയുന്നത്.

2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഓരാളാണ് റാണ എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ റാണയെ എത്തിച്ച് നടത്തുന്ന ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണ്ണായകമാണ്. പാക്ക്-യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി അടുത്ത ബന്ധമുണ്ട് പാക്കിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണക്ക്. കൊച്ചിയില്‍ അടക്കം ഇന്ത്യിലെ വിവിധ നഗരങ്ങളില്‍ മുംബൈ ആക്രമണത്തിന് തൊട്ടുമുമ്പ് റാണ എത്തിയിരുന്നു. ഇവിടെയെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top