മും​ബൈ ബോറിവിലി ഫ്ലാറ്റില്‍ തീപിടിത്തം; മരിച്ചത് മുൻ ക്രിക്കറ്റ് താരം പോൾ വാൽത്താട്ടിയുടെ സഹോദരിയും മകനും

മും​ബൈ: ബോറിവിലിയില്‍ ഒമ്പത് ​നി​ലയുള്ള ഫ്ലാറ്റില്‍ തീ​പി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. പ​വ​ൻ ധാം ​വീ​ണ സ​ന്തൂ​ര്‍ ബി​ല്‍​ഡിം​ഗി​ന്‍റെ ഒ​ന്നാം നി​ല​യില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടിത്തം. ഗ്ലോ​റി വാ​ല്‍​ഫാ​ത്തി (43), ജോ​സു ജെം​സ് റോ​ബ​ര്‍​ട്ട് (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനും രാജസ്ഥാൻ റോയൽസിനും വേണ്ടി കളിച്ച മുൻ ക്രിക്കറ്റ് താരം പോൾ വാൽത്താട്ടിയുടെ സഹോദരിയാണ് ഗ്ലോറി. മൂ​ന്ന് പേ​ര്‍​ക്ക് ഗുരുതരമായി പൊള്ളലേല്‍​ക്കു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇത് താമസിയാതെ ആ നിലയിലെ ഇലക്ട്രിക് വയറിംഗിലേക്കും വ്യാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തീ​പി​ടി​ത്ത​ത്തെ കു​റി​ച്ച്‌ വി​വ​രം ല​ഭി​ച്ച​യു​ട​ൻ അ​ഗ്നി​ശ​മ​ന വാ​ഹ​ന​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top